Home / Authors
BRAM STOKER

ബ്രാം സ്റ്റോക്കര്‍ (1847-1912)
1847-ല്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ ജനിച്ചു. ഏഴു വയസ്സുവരെ നില്‍ക്കാനോ നടക്കാനോ വയ്യാത്തവിധം അവശനായിരുന്നെങ്കിലും മനസ്ഥൈര്യംകൊണ്ട് അവശതയെ മറികടന്ന് കായികതാരവും ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമംഗവുമായി 10 വര്‍ഷത്തോളം ഡബ്ലിന്‍ കാസിലിലെ സിവില്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു. 'ഡബ്ലിന്‍ മെയിന്‍' ഹെന്‍ട്രി ഇര്‍വിങ് എന്ന നടനുമായി പരിചയപ്പെട്ടു. ഇര്‍വിങ്ങിന്റെ മരണം വരെ അദ്ദേഹത്തിന്റെ മാനേജര്‍ എന്ന നിലയില്‍ 27 വര്‍ഷം നീണ്ടുനിന്ന ഒരു ബന്ധമായിരുന്നു ഇത്. യൂറോപ്പിലെ പരമ്പരാഗത നാടോടിക്കഥകളും സങ്കല്പങ്ങളും അടിസ്ഥാനമാക്കി എഴുതിയ ഗോഥിക് ഭീകര റൊമാന്‍സായിരുന്നു ഡ്രാക്കുള (1897), നാടകമായും സിനിമയായും പല ഭാഷകളിലും ഇതിനു പില്‍ക്കാലത്ത് ധാരാളം ആവിഷ്‌കാരങ്ങളുണ്ടായിട്ടുണ്ട്.  Mystery of the Sea (1904), Famous Importers (1910) എന്നിവയും കൃതികളാണ്. ഇര്‍വിങ്ങിനെക്കുറിച്ചുള്ള വ്യക്തിപരമായ സ്മരണകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1912 ഏപ്രില്‍ 20ന് ലണ്ടനില്‍ അന്തരിച്ചു.

പ്രധാന കൃതികള്‍
കഥ
ലോകോത്തരകഥകള്‍ - ബ്രാം സ്റ്റോക്കര്‍
നോവല്‍
ഡ്രാക്കുള


Books of BRAM STOKER

About DC books
Mango Books, children’s imprint in English from DC Books, aims to publish books that will find a place in every household. Mango’s publications fall into every category such as fiction, children’s literature, poetry, reference, classics, folktales and biographies. Read more
Safe & Secure Shopping


Follow Us
Copyright @ 2024, Mango Books. All rights reserved
Powered by books store malayalam
0